Around us

ഹരിതയില്‍ ലീഗിന് കോടതിയില്‍ തിരിച്ചടി; എം.എസ്.ഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കിയെന്ന കാരണത്താല്‍ എം.എസ്.എഫില്‍ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്. വയനാട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ഷൈജലിന് ഇനി പാര്‍ട്ടി വേദികളിലും പരിപാടികളിലും പങ്കെടുക്കാനാകും.

ഹരിതയിലെ പെണ്‍കുട്ടികള്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ളവര്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി. വിഷയത്തില്‍ പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനെയും സമീപിച്ചിരുന്നു. എന്നാല്‍ ലീഗ് നേതൃത്വം പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കാതെ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും പരാതിക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിക്കുകയുമായിരുന്നു.

പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കിയതിനായിരുന്നു പി.പി ഷൈജല്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കിയത്.

പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ സംസാരിച്ചത്. ഇതിനാണ് തങ്ങളെ പുറത്താക്കിയതെന്ന് ഷൈജല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഒരാള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം നീതിക്ക് വേണ്ടി ശബ്ദിച്ച മുപ്പത് പേരെ പുറത്താക്കുകയായിരുന്നു. തങ്ങളുടെ നിലപാട് പാര്‍ട്ടി വിരുദ്ധമായിരുന്നില്ല. മുസ്ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനും വേണ്ടി പോരാടുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നാണ് ഞങ്ങള്‍ പഠിച്ചത്. ആ ആശയത്തില്‍ നിന്ന് കൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT