Around us

കോവിഡില്‍ ഇടിഞ്ഞ് ഓഹരി വിപണി: അംബാനിയുള്‍പ്പടെ ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് നഷ്ടം കോടികള്‍ 

THE CUE

കൊറോണ ആശങ്കയില്‍ ഓഹരി വിപണിയും ഇടിഞ്ഞപ്പോള്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തികളിലും നഷ്ടമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തായി. അസംസ്‌കൃത എണ്ണവിലയിലെ ഇടിവിലും ഓഹരി വിപണിയുടെ കൂപ്പുകുത്തലിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതോടെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സമ്പത്തില്‍ 1.8 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യന്‍ ശതകോടീശ്വരന്മാരായ അസിം പ്രേംജിയുടെയും, ശിവ് നാടാറിന്റെയും, ലക്ഷ്മി മിത്തലിന്റെയും, രാധാകൃഷ്ണന്‍ ദമാനിയുടെയും ആസ്തികളിലും വന്‍ ഇടിവാണുണ്ടായത്. വിപ്രോയുടെ അസിം പ്രേജിയുടെ ആസ്തി 3.23 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 15.1 ബില്യണായി.

വ്യവസായിയും എച്ച്‌സിഎല്ലിന്റെ സ്ഥാപകനും ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നനുമായ ശിവ് നടാറിന്റെ സ്വത്ത് 2.27 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 12.4 ബില്യണ്‍ ഡോളറിലെത്തി. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ഓഹരിവിലയും ഇടിഞ്ഞിട്ടുണ്ട്. ലക്ഷ്മി മിത്തലിന്റെ ആസ്തി 4.53 ബില്യണ്‍ കുറഞ്ഞ് 8.64 ബില്യണായി.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT