Around us

കൊറോണ: കേരളത്തില്‍ 10 പേര്‍ നിരീക്ഷണത്തില്‍; യുറോപ്പിലേക്കും പടരുന്നു

THE CUE

കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്നും കേരളത്തിലെത്തിയ 10 പേര്‍ നിരീക്ഷണത്തില്‍. നാല് പേരാണ് ആശുപത്രിയിലുള്ളത്. ആറ് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. പൂണൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് മടങ്ങിയെത്തുന്നവരെ 28 ദിവസം നിരീക്ഷിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചൈനയില്‍ കോറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 1287 ആയി ഉയര്‍ന്നു. 41 പേര്‍ മരിച്ചു. 237 പേരുടെ നില അതീവ ഗുരുതരമാണ്. രോഗം പടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചത്തെ റിപ്പബ്ലിക് ദിന പരിപാടി ചൈനയിലെ ഇന്ത്യന്‍ എംബസി റദ്ദാക്കി. ഫ്രാന്‍സില്‍ രോഗം സ്ഥിരീകരിച്ചതോടെ യൂറോപ്പിലേക്കും പടരുന്നുവെന്ന ആശങ്കയുയരുന്നു.

ചൈനയില്‍ 13 നഗരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ആരാധനാലയങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പൂട്ടി. ജപ്പാന്‍, തായ്‌ലാന്‍ഡ്, തായ് വാന്‍, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, മക്കാവു, ഫിലിപ്പീന്‍സ്, യുഎസ് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT