Around us

പാചകവാതക വില കൂട്ടി;ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ50യുടെ വര്‍ധന

THE CUE

പാചക വാതകത്തിന്റെ വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സബ്‌സിഡി സിലിണ്ടിറിന് 19.50 പൈസയാണ് കൂട്ടിയിരിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപ അധികം നല്‍കണം. ഇന്ന് മുതലാണ് കൂട്ടിയ തുക നല്‍കേണ്ടത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡിസംബറില്‍ 685 രൂപ ഉണ്ടായിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് ഇനി 704 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1213 രൂപയില്‍ നിന്ന് 1241 രൂപയായി.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ മാറ്റമാണ് വില കൂട്ടുന്നതിന് കാരണായി പറയുന്നത്. ആഗസ്റ്റ് മുതല്‍ 140 രൂപയാണ് പാചകവാതകത്തിന് കൂടിയത്. സെപ്റ്റംബറില്‍ 15.50 രൂപയും ഒക്ടോബറില്‍ 15 രൂപയും നവംബറില്‍ 76 രൂപയും കൂട്ടിയിരുന്നു. ഒരു കുടുംബത്തിന് അനുവദിച്ച 12 സിലിണ്ടറില്‍ കൂടുതല്‍ വാങ്ങുമ്പോള്‍ വര്‍ധിപ്പിച്ച തുക നല്‍കേണ്ടി വരും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT