Around us

ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു, മുഴുവന്‍ സമയവും ഉറങ്ങിയില്ല,അവസാന ആഗ്രഹം പറഞ്ഞില്ലെന്നും ജയില്‍ അധികൃതര്‍ 

THE CUE

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കും മുന്‍പത്തെ പ്രതികളുടെ പ്രതികരണങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത്. അവസാന മണിക്കൂറുകളിലെ പ്രതികളുടെ മനോഭാവം ജയില്‍ അധികൃതരാണ് മാധ്യമങ്ങളുമായി പങ്കുവെച്ചത്. വെവ്വേറെ സെല്ലുകളിലായിരുന്നു മുകേഷ് കുമാര്‍ സിങ് (32) പവന്‍ ഗുപ്ത (25) വിനയ് ശര്‍മ (26) അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍.നാലുപേരും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല. മുഴുവന്‍ സമയം ഉറങ്ങിയില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ചട്ടപ്രകാരം അവസാന ആഗ്രഹം ചോദിച്ചിരുന്നു. എന്നാല്‍ നാലുപേരും അറിയിച്ചില്ലെന്നാണ് തിഹാര്‍ ജയില്‍ ഡയറക്ടറുടെ വിശദീകരണം.

വധശിക്ഷ തടയാനും വൈകിപ്പിക്കാനും പ്രതികളുടെ അഭിഭാഷകര്‍ രാത്രി വൈകിയും സുപ്രീം കോടതിയില്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 3.30 ഓടെയാണ് പ്രതികളെ എഴുന്നേല്‍പ്പിച്ചത്. ഈ സമയം ജയില്‍ കര്‍ശന സുരക്ഷയിലായിരുന്നു. മറ്റ് തടവുകാരുടെയെല്ലാം സെല്ലുകള്‍ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കി. പിന്നാലെ ഹര്‍ജികള്‍ തള്ളിയ കാര്യം നാലുമണിയോടെ അറിയിച്ചു. തുടര്‍ന്ന് ഇവരെ തൂക്കുമരം സജ്ജീകരിച്ചിരിക്കുന്നയിടത്തേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ തുടങ്ങി. ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കൃത്യം 5.30 ന് ആരാച്ചാര്‍ പവന്‍ ജല്ലാദ് നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റി. ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ നാലുപേരുടെയും മരണം സ്ഥിരീകരിച്ചു. നീതി ലഭിച്ചെന്നായിരുന്നു സുപ്രീം കോടതിക്ക് സമീപമുണ്ടായിരുന്ന നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം.

തുടര്‍ന്ന് മൃതദേഹങ്ങള്‍ ദീന്‍ദയാല്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. 2012 ഡിസംബര്‍ 16 നാണ് 23 കാരി പ്രതികളാല്‍ ക്രൂര ബലാത്സംഗത്തിന് ഇരയായത്. ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായ ക്ഷതമേറ്റ പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2013 ഡിസംബര്‍ 29 ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. മറ്റൊരു കുറ്റവാളി രാം സിങ് 2013 മാര്‍ച്ച് 11 ന് ജയിലില്‍ ജീവനൊടുക്കുകയും ചെയ്തു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT