Around us

പിഎസ്‌സിയില്‍ എട്ട് മാര്‍ക്ക്, ജോലി സെക്രട്ടേറിയറ്റില്‍ ലീഗല്‍ അസിസ്റ്റന്റ്; യോഗ്യതയില്ലാത്തവര്‍ തസ്തികമാറ്റം വഴി നിയമവകുപ്പില്‍

THE CUE

യോഗ്യതാ മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് തസ്തിക മാറ്റം വഴി നിയമവകുപ്പില്‍ നിയമനം നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം. പിഎസ്‌സി പരീക്ഷയില്‍ എട്ട് മാര്‍ക്ക് മാത്രം നേടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയേയും മറ്റുചിലരേയും സെക്രട്ടേറിയേറ്റില്‍ നിയമനിര്‍മ്മാണ വിഭാഗത്തില്‍ ലീഗല്‍ അസിസ്റ്റന്റാക്കിയതാണ് വിവാദമായിരിക്കുന്നത്. ലീഗല്‍ അസിസ്റ്റന്റായി നിയമനം ലഭിക്കാന്‍ മിനിമം 40 മാര്‍ക്ക് വേണമെന്ന് പിഎസ്‌സി വ്യവസ്ഥ നിലവിലിരിക്കെയാണിത്. നിയമപരിജ്ഞാനം അത്യാവശ്യമായ ജോലിയിലേക്കാണ് അനര്‍ഹരായവരെ ലീഗല്‍ അസിസ്റ്റന്റായി എടുത്തിരിക്കുന്നത്.

കൃത്രിമ ഒഴിവുണ്ടാക്കി നിയമനം നടത്തിയതിലൂടെ ലീഗല്‍ അസിസ്റ്റന്റ് പരീക്ഷയില്‍ ഓപ്പണ്‍ ക്വോട്ടയില്‍ മികച്ച മാര്‍ക്ക് നേടിയവരുടെ അവസരം നഷ്ടപ്പെടുത്തി.
റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

സെക്രട്ടേറിയറ്റില്‍ കൃത്രിമ ഒഴിവുണ്ടാക്കി യോഗ്യതയില്ലാത്തവരെ ജീവനക്കാരെ തിരുകിക്കയറ്റുകയാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് നിയമനം മരവിപ്പിച്ചു. നിര്‍ദിഷ്ട യോഗ്യതാ മാര്‍ക്ക് ഇല്ലാത്തവരെ തസ്തികമാറ്റം വഴി നിയമിക്കുന്നത് വിലക്കി ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഭരണകക്ഷി അനുകൂല ഉദ്യോഗസ്ഥ യൂണിയന്‍ ഇടപെട്ട് റാങ്ക് പട്ടികയില്‍ ഉള്ളവരെ നിയമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. അനര്‍ഹനിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും ഭരണാനുകൂല ഉദ്യോഗസ്ഥയൂണിയനില്‍ പെട്ടവര്‍ തന്നെയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT