Around us

പിണറായി സ്തുതിയല്ല, എഴുതിയത് മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍; മെഗാ തിരുവാതിരപ്പാട്ട് വിവാദത്തില്‍ ഗാനരചയിതാവ്

സി.പി.ഐ.എം സമ്മേളനത്തിലെ മെഗാ തിരുവാതിരയില്‍ പിണറായി സ്തുതി നടത്തിയെന്ന വാദങ്ങള്‍ ശരിയല്ലെന്ന് പാട്ടെഴുതിയ ഗാനരചയിതാവ് പൂവരണി കെവിടി നമ്പൂതിരി. പിണറായി സ്തുതിയല്ല വരികളിലുള്ളതെന്നും മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് എന്നുമാണ് നമ്പൂതിരി ഏഷ്യാനെറ്റിനോട് പറഞ്ഞത്.

പിണറായി വിജയനെ പുകഴ്ത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയെക്കുറിച്ച് പാട്ടെഴുതാനാണ് ആവശ്യപ്പെട്ടതെന്നും പൂവരണി നമ്പൂതിരി പറഞ്ഞു.

സിപിഐഎം സമ്മേളനത്തോടനുബന്ധിച്ച് അഞ്ഞൂറിലേറെ പേരാണ് തിരുവാതിരയില്‍ പങ്കെടുത്തത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിര.

പാറശ്ശാലയില്‍ നിന്ന് 14ന് തുടങ്ങുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവും പ്രമേയമാക്കിയായിരുന്നു തിരുവാതിര കളി അവതരിപ്പിച്ചത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT