Around us

ഭരണഘടനയുടെ കരട് തയ്യാറാക്കി അംബേദ്കറിന് നല്‍കിയത് ബ്രാഹ്മണനായ ബിഎന്‍ റാവുവെന്ന് ഗുജറാത്ത് സ്പീക്കര്‍ 

THE CUE

ഭരണഘടനയുടെ കരട് തയ്യാറാക്കി ഡോ. ബിആര്‍ അംബേദ്കറിന് നല്‍കിയത് ബ്രാഹ്മണനായ ബിഎന്‍ റാവുവാണെന്ന വാദവുമായി ഗുജറാത്ത് സ്പീക്കറും ബിജെപി നേതാവുമായ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദില്‍ മെഗാ ബ്രാഹ്മിണ്‍ ബിസിനസ് സമ്മിറ്റിന്റെ ഉദഘാടന ചടങ്ങിലായിരുന്നു ത്രിവേദിയുടെ അവകാശവാദം. നൊബേല്‍ സമ്മാനാര്‍ഹരായ എട്ട് ഇന്ത്യക്കാരില്‍ ഏഴുപേരും ബ്രാഹമ്ണരാണെന്നും ത്രിവേദി അവകാശപ്പെട്ടു. 2019 ല്‍ സാമ്പത്തിക നൊബേലിന് അര്‍ഹനായ അഭിജിത്ത് ബാനര്‍ജി അടക്കമുള്ളവര്‍ ബ്രാഹ്മണ സമൂഹത്തില്‍ നിന്നുള്ളതാണെന്നായിരുന്നു പരാമര്‍ശം.

‘60 രാജ്യങ്ങളുടെ ഭരണഘടന പഠനവിധേയമാക്കിയാണ് കരട് തയ്യാറാക്കിയതെന്ന് അറിയാമോ.ആരാണത് ഡോ.ബിആര്‍ അംബേദ്കറിന് തയ്യാറാക്കി നല്‍കിയതെന്ന് അറിയാമോ. ഭരണഘടനയുടെ കാര്യത്തില്‍ നമ്മളെല്ലാം അംബേദ്കറിന്റെ പേര് ബഹുമാനാര്‍ത്ഥം പരാമര്‍ശിക്കും. എന്നാല്‍ അദ്ദേഹം തന്നെ പറഞ്ഞത്, ബിഎന്‍ റാവുവാണ് കരട് തയ്യാറാക്കിയതെന്നാണ്. ബ്രാഹ്മണര്‍ എല്ലാറ്റിനും പിന്നില്‍ നിന്ന് പ്രോത്സാഹിപ്പിക്കുന്നതായാണ് ചരിത്രം പറയുന്നത്. അംബേദ്കറിന്റെ പിന്നില്‍ നിന്നത് ബിഎന്‍ റാവുവാണ്.

1949 നവംബര്‍ 25 ന് ചേര്‍ന്ന കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലിയില്‍ അംബേദ്കര്‍ ഇക്കാര്യം അംഗീകരിച്ചതുകൊണ്ട് അദ്ദേഹത്തെയോര്‍ത്ത് നമുക്ക് അഭിമാനമുണ്ട്. ഭരണഘടനയുടെ കരടിന്റെ ക്രെഡിറ്റ് ശരിക്കും എനിക്ക് അവകാശപ്പെട്ടതല്ല. അത് ബിഎന്‍ റാവുവിനുള്ളതാണ്, എന്നായിരുന്നു അംബേദ്കറുടെ വാക്കുകളെന്നും ത്രിവേദി അവകാശപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം വേദിയിലുണ്ടായിരുന്നു. ഡല്‍ഹി തീപ്പിടുത്തത്തില്‍ നിന്ന് 11 പേരെ രക്ഷിച്ച രാജേഷ് ശുക്ലയും ബ്രാഹ്മണനാണെന്ന് ത്രിവേദി കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT