Around us

കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ജൂണില്‍; മേയില്‍ സംഘടനാ തെരഞ്ഞെടുപ്പ്

ജൂണില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഇതിനായി താല്‍കാലിക അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. മേയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചത് ആറുമാസത്തിനുള്ളില്‍ സ്ഥിരം അധ്യക്ഷനെ നിയോഗിക്കാനായിരുന്നു. അതിന് സാധിക്കാത്തതിനാല്‍ ഇതിനായുള്ള സമയപരിധി പ്രവര്‍ത്തക സമിതി ആറ് മാസം കൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഓണ്‍ലൈനായാണ് പ്രവര്‍ത്തക സമിതി ചേര്‍ന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT