Around us

രാഹുലിനെതിരായ ഇ.ഡി. ചോദ്യം ചെയ്യല്‍; വഴികള്‍ അടച്ച് പൊലീസ്, ജന്തര്‍ മന്തറില്‍ ക്യാംപ് ചെയ്ത് കോണ്‍ഗ്രസ് പ്രതിഷേധം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് ജന്തര്‍ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. എ.ഐ.സി.സി ആസ്ഥാനത്തേക്കുള്ള വഴികളും പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിട്ടുണ്ട്.

എ.ഐ.സി.സിയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് അനുവദിക്കില്ലെന്നതിനാലാണ് കോണ്‍ഗ്രസ് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. രാവിലെ പത്ത് മണി മുതലാണ് കോണ്‍ഗ്രസ് എന്‍.എസ്.യു.ഐ പ്രവര്‍ത്തകരുമടക്കം ജന്തര്‍ മന്തര്‍ റോഡില്‍ പ്രതിഷേധിച്ച് എത്തിയിരിക്കുന്നത്.

രാഹുലിനെതിരെ ഇ.ഡി. നടപടി ശക്തമാക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പ്രതിഷേധം കടുപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. 11 മണിക്കാണ് രാഹുല്‍ ഗാന്ധിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യലാണ് ഇന്ന് നടത്തുന്നത്. മൂന്ന് തവണ ചോദ്യം ചെയ്‌തെങ്കിലും രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇ.ഡിയുടെ വാദം. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചയിലേക്ക് നീട്ടിയത്.

എന്താണ് ദൃഢം? ചിത്രത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ

എൽഡിഎഫ് എന്തുകൊണ്ട് തോറ്റു? സം​ഗീത് കെ. അഭിമുഖം

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ അന്തരിച്ചു

സ്റ്റൈലിഷ് "പട്ടി ഷോ"; "അതിരടി"യിലെ പുതിയ ഗാനമെത്തി; ചിത്രം മെയ് 14 ന്

കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങുമായി ചിദംബരം ഒരുക്കുന്ന "ബാലൻ"; പ്രദർശനം മെയ് 14 ന്

SCROLL FOR NEXT