Around us

വിശ്വപൗരന്‍ ആണെന്നതില്‍ സന്തോഷം, കോണ്‍ഗ്രസിന്റെ പോരാട്ട വീര്യം കെടുത്തരുത്; ശശി തരൂരിനെതിരെ ടോണി ചമ്മണി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കൊച്ചി നഗരസഭ മുന്‍ മേയറുമായ ടോണി ചമ്മണി. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ശശി തരൂരിന്റെ പോസ്റ്റ് ആലുവ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്റെ വീര്യം കെടുത്തുന്നതാണെന്ന് ടോണി ചമ്മിണി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ടോണി ചമ്മണിയുടെ വിമര്‍ശനം.

ടോണി ചമ്മണി പറഞ്ഞത്

വിശ്വപൗരന്‍ ആണെന്നതില്‍ സന്തോഷം. കേരളം ഈ ദിവസങ്ങളില്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന നിര്‍ഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേല്‍ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ!

ഒരു എംപിയും നാല് എംഎല്‍എമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത്! അപേക്ഷയാണ്..

രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശശി തരൂര്‍ അദ്ദേഹത്തിന്റെ വികസന സമീപനം പ്രൊഫഷണലാണെന്ന് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയോട് സംസാരിക്കുന്നതും വികസനത്തോടുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ സമീപനത്തില്‍ നിന്ന് കാര്യം മനസിലാക്കുന്നതും എല്ലായ്പ്പോഴും സന്തോഷം നല്‍കുന്നതാണെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കെ-റെയില്‍പോലുള്ള വികസനപദ്ധതികള്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച് യുഡിഎഫ് സമരം നടത്തുന്ന സമയത്താണ് ശശി തരൂരിന്റെ ട്വീറ്റ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT