Around us

അയോധ്യ ക്ഷേത്ര നിര്‍മ്മാണ ഫണ്ട് പിരിവ് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ്; വിവാദം

ആലപ്പുഴയില്‍ ആര്‍.എസ്.എസിന്റെ പരിപാടി ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്. അയോധ്യ ക്ഷേത്ര നിര്‍മ്മാണ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ള നിര്‍വഹിച്ചത് വിവാദമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്‍പ്പടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ക്ഷേത്രഭാരവാഹിയെന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളയുടെ വിശദീകരണം.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അയോധ്യ ക്ഷേത്ര നിര്‍മാണത്തിന്റെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് നടത്തിയത്. ചേര്‍ത്തല കടവില്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രഘനാഥ പിള്ളയ്‌ക്കെതിരെ വിമര്‍ശനം ശക്തമായത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ എന്നാണ് രഘുനാഥപിള്ളയുടെ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Congress Leader Inaugurated Ram Temple Fund Collection In Alapuzha

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT