Around us

കോണ്‍ഗ്രസ് വിട്ട് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍; ഡോ. ജോ ജോസഫിന് വേണ്ടി വോട്ട് തേടും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് ചുവട് മാറ്റി എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ബി മുരളീധരന്‍.

തൃക്കാക്കരയിലെ ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി പരസ്യമാക്കിയ എം.ബി മുരളീധരന്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകര്‍ക്ക് ആയിരുന്നു സീറ്റ് കൊടുക്കേണ്ടത്. പ്രതിപക്ഷ നേതാവിന്റേത് ജനാധിപത്യവിരുദ്ധമായ സമീപനമാണെന്നും മുരളീധരന്‍. ഇടത് നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു പ്രഖ്യാപനം.

ഡി.സി.സിയുടെയും നേതൃത്വത്തിന്റെയും തീരുമാനം ശരിയായിരുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ. ജോസഫ് തന്നെ നേരില്‍ കണ്ട് പിന്തുണ തേടി. അതിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT