Around us

ഗാഡ്ഗിലില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ്; ചര്‍ച്ച ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി; പല ശുപാര്‍ശകളും നടപ്പാക്കേണ്ടതാണെന്ന് മുല്ലപ്പള്ളി

THE CUE

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വീകരിച്ച മുന്‍ നിലപാട് തിരുത്തി കോണ്‍ഗ്രസ്. റിപ്പോര്‍ട്ടിനെ മുമ്പ് എതിര്‍ത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗാഡ്ഗില്‍ വീണ്ടും പുനപരിശോധിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് താന്‍ ഈ ആവശ്യം ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്. 124 പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് അന്ന് താന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തത്. പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ല. അന്നത്തെ പൊതുസമൂഹത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ത്തതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നും പല നിര്‍ദേശങ്ങളും നടപ്പാക്കേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.

പരിസ്ഥിതിയേക്കുറിച്ച്, പ്രത്യേകിച്ച് പശ്ചിമഘട്ട മലനിരയേക്കുറിച്ച്, വളരെ ഒബ്ജക്ടീവായി ശാസ്ത്രീയമായ പശ്ചാത്തലത്തില്‍ എഴുതിയുണ്ടാക്കിയ സമഗ്രമായ ഒരു റിപ്പോര്‍ട്ടാണ് ഗാഡ്ഗിലിന്റേത്. അത് ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് കേരളീയ പൊതുസമൂഹം നന്നായിട്ട്, ഉള്ളുതുറന്ന് ചര്‍ച്ച നടത്തണം. ആ റിപ്പോര്‍ട്ട് നിരാകരിക്കല്‍ അല്ല ശരി. ഒരാവര്‍ത്തിയെങ്കിലും വായിക്കാന്‍ തയ്യാറാകണം. വായിക്കാതെ ഗാഡ്ഗില്‍ തെറ്റാണ്, അദ്ദേഹത്തിന്റെ നിലപാട് ശരിയല്ല എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. താല്‍ക്കാലികമായുള്ള ലാഭത്തിന് വേണ്ടി രാഷ്ട്രീയ നേതൃത്വം ഈ തരത്തിലുള്ള മാഫിയകള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്ന അവസ്ഥാവിശേഷം ഉണ്ടായിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളും സ്വീകരിക്കപ്പെടേണ്ടതാണെന്ന് തനിക്ക് മുന്‍പും ബോധ്യമുണ്ട്. ഗാഡ്ഗിലിനേക്കുറിച്ച് പറയുമ്പോള്‍ പലരും രോഷാകുലരായി തുള്ളുന്നത് കാണാം. അത് ശരിയല്ല. അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും ഒരു ഗാന്ധിയനാണ്. അദ്ദേഹത്തിന് ഏതെങ്കിലും ആളുകളോട് പ്രത്യേക മമതയോ അല്ലെങ്കില്‍ വിദ്വേഷമോ ഉള്ള ഒരു മനുഷ്യനല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT