Around us

കണ്ണാടിക്ക് പിന്നിലെ രഹസ്യഅറയില്‍ പെണ്‍കുട്ടി; പെണ്‍വാണിഭ സംഘത്തെ അഴിക്കുള്ളിലാക്കി പൊലീസ്

കോയമ്പത്തൂരില്‍ പെണ്‍വാണിഭ സംഘം തട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ്. കോയമ്പത്തൂര്‍ ഊട്ടി റോഡിലെ ഹോട്ടലില്‍ രഹസ്യ അറയില്‍ താമസിപ്പിച്ചിരുന്ന 22കാരിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേട്ടുപ്പാളയത്തിന് സമീപമുള്ള ലോഡ്ജില്‍ ബുധനാഴ്ചയാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ നിലയിലായിരുന്നു ലോഡ്ജ്. നടത്തിപ്പുകാരനും സഹായിയും മാത്രമാണ് പൊലീസെത്തുമ്പോള്‍ ഇവിടെയുണ്ടായിരുന്നത്. തെരച്ചിലില്‍ ഒന്നും കണ്ടെത്താനാകാതെ മടങ്ങാന്‍ ഒരുങ്ങവെയാണ് സംഘത്തിലെ ഒരു പൊലീസുകാരന്‍ ചുമരില്‍ പതിച്ചിരുന്ന കണ്ണാടി ശ്രദ്ധിച്ചത്.

സംശയം തോന്നി പരിശോധിച്ചപ്പോള്‍ യുവതിയെ ഒളിപ്പിച്ചിരുന്ന രഹസ്യ അറ കണ്ടെത്തുകയായിരുന്നു. ഒരാള്‍ക്ക് മാത്രം നൂഴ്ന്നിറങ്ങാന്‍ സാധിക്കുന്ന ചെറിയ ദ്വാരത്തിലൂടെയാണ് രഹസ്യഅറയിലേക്ക് പോകാന്‍ സാധിക്കുക. തന്നെ ദിവസങ്ങള്‍ക്ക് മുമ്പേ കര്‍ണാടകയില്‍ നിന്നും തട്ടിക്കൊണ്ട് വന്നതണെന്നും, മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് യുവതിയെ സര്‍ക്കാര്‍ അഗതിമന്ദിരത്തിലേക്ക് മാറ്റി.

സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരനായ മഹേന്ദ്രന്‍, റൂം ബോയ് ഗണേശന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇയാള്‍ കഴിഞ്ഞ 3 വര്‍ഷമായി ലോഡ്ജ് നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. സമാനമായി നേരത്തെയും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT