Around us

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ തീവെപ്പ് ; ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ 

THE CUE

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച കേസില്‍ ആരെയെങ്കിലും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നായിരുന്നു വിശദീകരണം. 2018 ഒക്ടോബര്‍ 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പുലര്‍ച്ചെയോടെ, തിരുവന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറും ഒരു ബൈക്കും തീവെച്ച് നശിപ്പിക്കുകയായിരുന്നു.

പോര്‍ച്ചിനും തീപ്പിടിച്ചിരുന്നു. ആശ്രമത്തിന് മുന്നില്‍ റീത്ത് വെയ്ക്കുകയും ചെയ്തിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ സന്ദാപാനന്ദ ഗിരി സ്വാഗതം ചെയ്യുകയും പിന്‍തുണച്ച് സംസാരിക്കുകയും ചെയ്തുവരുന്നതിനിടെയായിരുന്നു സംഭവം. സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശിന്‌റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി അന്വേഷണം നടത്തി വന്നെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നാല്‍ കേസില്‍ ഇതുവരെയും ആരുടെയും പങ്ക് കണ്ടെത്താന്‍ പൊലീസിനായില്ല. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചു.

ആശ്രമത്തിന്റെ ആറ് കിലോമീറ്റര്‍ പരിധിയിലെ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിച്ചിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെതിരെ ഭീഷണിമുഴക്കിയവരെ ചോദ്യം ചെയ്യുകയുമുണ്ടായി. പക്ഷേ പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല. റീത്ത് വാങ്ങിയ കടയോ പെട്രോള്‍ വാങ്ങിയെന്ന് കരുതുന്ന പമ്പോ കണ്ടെത്താനമായില്ല. അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും ഇത് പുറത്തുവിട്ടിട്ടുമില്ല.

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

പെൻഷൻ വർധന - ജനക്ഷേമമോ ഇലക്ഷൻ സ്റ്റണ്ടോ?

ശെന്റെ മോനെ...'ചത്താ പച്ച'യുടെ ഡബിൾ പഞ്ച് ടീസർ റിലീസ് ചെയ്തു; ചിത്രം 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും

നികോണ്‍ സെഡ് ആർ മധ്യപൂർവ്വദേശ വിപണിയില്‍ അവതരിപ്പിച്ചു

അതിദാരിദ്ര്യ മുക്തി പ്രഖ്യാപനം; വാദങ്ങള്‍, എതിര്‍വാദങ്ങള്‍, ആശങ്കകള്‍

SCROLL FOR NEXT