Around us

മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും ലീഗ് ഏറ്റെടുത്തിരിക്കുകയാണ്; പിണറായി വിജയന്‍

മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദപരമായ നിലപാടുകളെ മതസംഘടനകളും സമാധാനകാംഷികളായ ആളുകളും തുറന്നുകാട്ടുന്നുണ്ട്. അവര്‍ക്കെതിരെ തീവ്രനിലപാടെടുക്കുന്ന സ്ഥിതിയാണ് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആദരണീയരായ മതനേതാക്കളെ വരെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുന്ന നില ലീഗിന്റെ ഭാഗത്ത് നിന്നുവരുന്നു. ഇത് മനസിലാക്കാന്‍ ലീഗിന്റെ സാധരണ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്

സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണം നേടി വീണ്ടും അധികാരത്തില്‍ വന്നിരിക്കുകയാണ്. അതിനാല്‍ ഏത് തരത്തിലും സര്‍ക്കാരിന് പ്രതിസന്ധികള്‍ സൃഷ്ടിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഇവിടെ പ്രതിപക്ഷത്തുള്ള യുഡിഎഫും ശ്രമിക്കുന്നത്. യുഡിഎഫും ബിജെപിയും ജനവിരുദ്ധ നയങ്ങളുടെ വക്തക്കളാണ്. വര്‍ഗീയ ധ്രൂവികരണമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എല്ലാ പ്രശ്നത്തെയും വര്‍ഗീയയമായി വ്യാഖ്യാനിക്കാനാണ് ഇവരുടെ ശ്രമം. ഇത് നവമാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. നവമാധ്യമങ്ങളിലെ പോസ്റ്റുകളും വര്‍ത്തമാനങ്ങളും വലിയ തോതില്‍ വര്‍ഗീയത വളര്‍ത്താന്‍ ഉതകുന്നവയാണ്.

യുഡിഎഫ് വര്‍ഗീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നു. ജമാ അത്തെ ഇസ്ലാമി അടക്കമുള്ളവരുമായി സഖ്യമുണ്ടാക്കുന്നു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം പരസ്യമായിരുന്നു. വഖഫ് വിഷയത്തില്‍ ലീഗ് സ്വീകരിക്കുന്ന നിലപാടും റാലിയും എന്താണ് സൂചിപ്പിക്കുന്നത്. മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടുകളും സ്വയം മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. തീവ്രവാദപരമായ നിലപാടുകളെ മതസംഘടനകളും സമാധാനകാംഷികളായ ആളുകളും തുറന്നുകാട്ടുന്നുണ്ട്.

അവര്‍ക്കെതിരെ തീവ്രനിലപാടെടുക്കുന്ന സ്ഥിതിയാണ് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആദരണീയരായ മതനേതാക്കളെ വരെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുന്ന നില ലീഗിന്റെ ഭാഗത്ത് നിന്നുവരുന്നു. ഇത് മനസിലാക്കാന്‍ ലീഗിന്റെ സാധരണ പ്രവര്‍ത്തകര്‍ക്ക് കഴിയണം.

ജനങ്ങളെയാകമാനം യോജിപ്പിച്ച് വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. നാട് കൂടുതല്‍ വികസിക്കണം. അതിനുതകുന്ന സമീപനം സ്വീകരിക്കാനവണം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT