Around us

'ശ്രീറാം വെറുതെ ശമ്പളം വാങ്ങേണ്ട'; കെഎം ബഷീര്‍ കേസില്‍ സംരക്ഷണം നല്‍കില്ലെന്നും മുഖ്യമന്ത്രി

സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പില്‍ ജോയിന്റെ സെക്രട്ടറിയായി നിയമിച്ച തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ശ്രീറാം വെറുതെ ശമ്പളം വാങ്ങേണ്ട. സസ്‌പെന്‍ഷനിലിരിക്കുമ്പോഴും ശമ്പളം നല്‍കണം. ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. മാധ്യമമേധാവികളുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ആഴ്ചയാണ് സര്‍വീസിലെടുത്തത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ഡോക്ടറായ ശ്രീറാം വെങ്കിട്ടരാമനുള്ളത്. പത്രപ്രവര്‍ത്തക യൂണിയനുമായി ആലോചിച്ചാണ് തിരിച്ചെടുത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. എന്നാല്‍ ഇത് പത്രപ്രവര്‍ത്തക യൂണിയന്‍ തള്ളിയിരുന്നു.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT