Around us

വ്യാജഏറ്റുമുട്ടലില്‍ ജയില്‍ കിടന്നത് ആരായിരുന്നു? അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപമെന്ന് പിണറായി

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത്ഷായെന്ന് പിണറായി വിജയന്‍. സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു പിണറായി.

മതനിരപേക്ഷതക്ക് പേരുകേട്ട നാടായ കേരളത്തില്‍ വന്നിട്ടാണ് അദ്ദേഹത്തിന്റെ ഉറഞ്ഞു തുള്ളല്‍ ഉണ്ടായത്. ഞാനേതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായിട്ട് ജയിലില്‍ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം , ഇങ്ങനെയുള്ള ഗുരുതരമായ കേസുകളൊക്കെ.

വര്‍ഗീയത എങ്ങനെയെല്ലാം വളര്‍ത്തിയെടുക്കാന്‍ എന്തും ചെയ്യുന്ന ആളാണ് അദ്ദേഹം. വര്‍ഗീയതയുടെ ഒരു മനുഷ്യരൂപമാണ് അമിത് ഷാ. ആഭ്യന്തരമന്ത്രിയാണെങ്കില്‍ ആ സ്ഥാനത്തിന് വില കല്‍പ്പിച്ച് സംസാരിക്കണം. പ്രസംഗത്തിനിടക്ക് മുസ്ലിം എന്ന വാക്ക് ഉച്ചരിക്കേണ്ടി വരുമ്പോള്‍ അതിനൊരു വല്ലാത്ത കനം. അദ്ദേഹത്തിന്റെ സ്വരം വല്ലാതെ കടുക്കുന്നുവെന്നും പിണറായി.

ദുരൂഹതയെപ്പറ്റി അദ്ദേഹം പറയുമ്പോള്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ അദ്ദേഹത്തിന് ഓര്‍മവേണം. വ്യാജ ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തതിന്റെ പേരില്‍ ആര്‍ക്കെതിരെയാണ് ചാര്‍ജ് ഷീറ്റ് ഇട്ടിട്ടുള്ളത്? ആ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. ഓര്‍മ്മയില്ലെങ്കില്‍ ഓര്‍മ്മിപ്പിക്കും. ആ കേസ് കേള്‍ക്കാനിരുന്ന സി.ബി. ഐ ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ്. ബി.ജെ.പി യുടെ ഏതെങ്കിലും നേതാവ് അതിനെപ്പറ്റി മിണ്ടിയിട്ടുണ്ടോ? വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും ജയിലില്‍ കിടന്നതും ആരായിരുന്നു?.

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

SCROLL FOR NEXT