Around us

കെ.വി തോമസിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് ചിലര്‍ പറഞ്ഞു; ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കെ.വി തോമസ് പങ്കെടുത്താല്‍ ചിലതെല്ലാം സംഭവിക്കുമെന്നാണ് ചിലര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

നാളെയും വലുതായൊന്നും സംഭവിക്കാന്‍ പോകുന്നില്ല. എങ്കിലും നാളെയെക്കുറിച്ച് ഒരു പ്രവചനം നടത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കെ.വി തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചത്. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖ നേതാവാണ്. അദ്ദേഹം പങ്കെടുത്താല്‍ ചിലതെല്ലാം സംഭവിക്കുമെന്നാണ് ചിലര്‍ പറഞ്ഞത്. തോമസിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് ചിലര്‍ പറഞ്ഞു. കെ.വി തോമസ് പങ്കെടുക്കില്ല എന്നും ചിലര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. നാളെയും വലുതായൊന്നും സംഭവിക്കാന്‍ പോകുന്നില്ല. എങ്കിലും നാളെയെക്കുറിച്ച് ഒരു പ്രവചനം നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT