Around us

പൗരത്വം:'യോജിച്ച പ്രക്ഷോഭത്തിന് ലീഗിന് താല്‍പര്യം';കോണ്‍ഗ്രസിനെ സമ്മതിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം അപകടത്തിലാകുമ്പോള്‍ ഒന്നിച്ച് നീങ്ങണം. യോജിച്ച സമരത്തിന് വലിയ ശ്രദ്ധ കിട്ടി. എന്നാല്‍ പ്രതിപക്ഷത്തെ ചില ചെറിയ മനസ്സുകള്‍ അതില്‍ നിന്ന് പിന്നോട്ടു പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യോജിച്ച പ്രക്ഷോഭത്തിന് മുസ്ലിം ലീഗിന് താല്‍പര്യമുണ്ട്. യോജിച്ച സമരത്തിന് പ്രതിപക്ഷത്തെ ക്ഷണിക്കുന്നത് തുടരും. സമരത്തിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കാന്‍ ലീഗ് മുന്‍കയ്യെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്റെ പിന്തുണയോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പൗരത്വ ഭേദഗതി വിരുദ്ധ സമരം ദേശീയ ശ്രദ്ധ നേടിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനൊപ്പം സമരം ചെയ്യുന്നതിനെതിരെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ രൂക്ഷമായ തര്‍ക്കത്തിനും യോജിച്ച സമരം വിഷയമായി. വി ഡി സതീശന്‍ രമേശ് ചെന്നിത്തലയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

SCROLL FOR NEXT