മുഖ്യമന്ത്രി പിണറായി വിജയന്‍ 
Around us

‘മാലപ്പടക്കത്തിന് തീ കൊടുത്തപോലെ’;കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

THE CUE

കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍ഭാഗ്യകരമാണ് ഈ സമീപമെന്നും പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുന്നതിന്റെ തിക്ത ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദൂര സ്ഥലങ്ങളില്‍നിന്ന് ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിന് ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന അമിതഭാരമാവും. മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമാണ് ചരക്കുകടത്തു കൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടി.
മുഖ്യമന്ത്രി

മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം അത് കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല. കൊച്ചി ഷിപ്പ് യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റേത് 67 കോടിയായിരുന്നത് 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്റേത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു. വലിയ വര്‍ധനയുണ്ടാവേണ്ടിടത്താണ് മരവിപ്പോ വെട്ടിക്കുറയ്ക്കലോ ഉണ്ടാവുന്നത്.

കേരളം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുക കൂടിയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

വമ്പൻ "പരിപാടി" വരുന്നു; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്

'ആന്റണിക്ക് സഹദേവനെ ഇടിച്ചാൽ പോരെ'; 'ഒപ്പം' പൊലീസ് സ്റ്റേഷൻ സീനിന്റെ ഓർമ്മ പങ്കുവെച്ച് കലാഭവൻ ഷാജോൺ

‘സിജെപി പ്രക്ഷോഭത്തിൽ പൊലീസിന്റേത് അണ്‍ഡെമോക്രാറ്റിക് ഇൻഹ്യൂമേൻ സമീപനം, അതിക്രമം സാധാരണക്കാരോടും’; രഞ്ജിനി ഹരിദാസ് അഭിമുഖം

കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.

ലാൽ സാറിന്റെ ആക്ടിങ് മെസ്സിയുടെ ഫുട്ബോൾ കളി പോലെ, കാണുമ്പോൾ സിമ്പിൾ ആയി തോന്നും: സന്തോഷ് തുണ്ടിയിൽ

SCROLL FOR NEXT