Around us

മുഖ്യമന്ത്രിയുമായി അടുത്ത പരിചയമുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം, പഴയ വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രിയുമായി അടുത്ത പരിചയമുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ആരോപങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി നല്‍കിയ മറുപടി പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്നയെ പരിചയമെങ്ങനെയാണെന്ന് 2020 ഒക്ടോബര്‍ 13ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസില്‍ ചര്‍ച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓര്‍മയില്ലെങ്കില്‍ കോടതി വഴി പലതും ഓര്‍മിപ്പിക്കാം എന്നായിരുന്നു കഴിഞ്ഞദിവസം സ്വപ്‌ന സുരേഷ് പറഞ്ഞത്. ഇതിനുള്ള മറുപടിയായാണ് മുമ്പ് ഇതേക്കുറിച്ച് പറഞ്ഞ വീഡിയോ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്.

യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയ്ക്കാണ് സ്വപ്‌ന സുരേഷിനെ പരിചയമെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്തുവിട്ടത്.

'കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ് അവര്‍ എന്റെ അടുത്ത് വന്നിട്ടുള്ളത്. ആ നിലയ്ക്കാണ് അവരെ പരചയം എന്ന് നേരത്തെ ഞാന്‍ നിങ്ങളോട് പറഞ്ഞു. അതാണ് വസ്തുത കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ ഇവര്‍ ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. ചീഫ് മിനിസ്റ്ററും കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കാണുന്നതിന് യാതൊരു അസാംഗത്യവും ഇല്ല. അവരുടെ ഒരു പരിപാടിക്കോ, അതിലേക്ക് ക്ഷണിക്കാനോ വരില്ലേ. ആ നിലയ്ക്ക് എപ്പോഴൊക്കെ അദ്ദേഹം വന്നിട്ടുണ്ടോ അപ്പോഴൊക്കെ സെക്രട്ടറിയായ ഇവരും കൂടെ ഉണ്ടായിട്ടുണ്ട്. ശിവശങ്കറിനെ ചുമതലപ്പെടുത്തിയോ ഇല്ലേ എന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പക്ഷെ നിങ്ങളുടെ ഓഫീസില്‍ ആരെയാണ് ബന്ധപ്പെടേണ്ടത് എന്ന് ചോദിച്ചാല്‍ അന്നത്തെ എന്റെ സെക്രട്ടറിയെന്ന നിലയ്ക്ക് ശിവശങ്കറിനെ ശിവശങ്കറിനെ ബന്ധപ്പെട്ടോളൂ എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്,' എന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോ ആണ് പുറത്തുവിട്ടത്.

'ലോർഡ് മാർക്കോ' ആകുന്നത് യാഷ്? പുതിയ ചിത്രവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്-ഹനീഫ് അദേനി ടീം

കരിയറില്‍ ചെയ്തതുവെച്ച് ഏറ്റവും സംതൃപ്തി തന്ന രണ്ട് വര്‍ക്കുകള്‍ ആ സീരീസുകളാണ്: സഞ്ജു ശിവറാം

മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം അച്ഛനെ എക്സൈറ്റ് ചെയ്യിപ്പിച്ച സിനിമയാണ് ലോക എന്ന് പറഞ്ഞു: ചന്തു സലിം കുമാര്‍

സിനിമയെ വളരെ ഓർ​ഗാനിക്കായി സമീപിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ്: ആസിഫ് അലി

'ദീപിക പദുകോൺ കൽക്കി രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ല'; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാക്കൾ

SCROLL FOR NEXT