Around us

സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പൊലീസ്; ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം

ബലാത്സംഗ കേസില്‍ പ്രതിയായ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടുവെന്ന് പൊലീസ്. തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്.

സിവിക് ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തുന്നുണ്ടെന്നും വിവരമുണ്ട്.

യുവ എഴുത്തുകാരിയുടെ ബലാത്സംഗ പരാതിയിലാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി സിവിക് ചന്ദ്രനെ സമീപിച്ചതിന് പിന്നാലെ യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച് ഇയാള്‍ നിരന്തരം ശല്യം ചെയ്തുവെന്നും ഇയാള്‍ ബലമായി ചുംബിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ് എടുത്തത്.

കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള വീട്ടില്‍ സിവിക് ചന്ദ്രനെ തേടി പൊലീസ് എത്തിയെങ്കിലും കണ്ടെത്തനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും പൊലീസ് പറഞ്ഞു. കേസെടുത്തതിന് പിന്നാലെ സിവിക് ചന്ദ്രന്‍ കോഴിക്കോട് ജില്ലാ കോടതി വഴി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

സംഭവത്തില്‍ സിവികിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഉത്തര മേഖല ഐ.ജിയുടെ ഓഫീസിന് മുന്നില്‍ സമരം തുടങ്ങുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചിരുന്നു.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT