Around us

മാളുകളിലുള്ളവര്‍ യൂണിയന്റെ ഭാഗമല്ലാത്തവര്‍; വിശദീകരണവുമായി സിഐടിയു

ദേശീയ പണിമുടക്കില്‍ മാളുകള്‍ തുറന്നു പ്രവര്‍ത്തിച്ചതില്‍ വിശദീകരണവുമായി സി.ഐ.ടി.യു. പലയിടത്തുമുള്ള മാളിലെ തൊഴിലാളികള്‍ തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ അല്ലെന്നാണ് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.

പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വളരെ മികച്ച പ്രവര്‍ത്തനമാണ് ഉണ്ടായത്. എല്ലാ മേഖലകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികള്‍ യൂണിയനുകളുടെ ഭാഗമാണെന്നും തപന്‍ സെന്‍ പറഞ്ഞു.

ജോലിക്ക് വന്നത് യൂണിയന്റെ ഭാഗമല്ലാത്തവരാണ്. മാളുകളിലുള്ള തൊഴിലാളികള്‍ യൂണിയനുകളിലുള്ളവരല്ല. അവിടെ യൂണിയനുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവരും പണിമുടക്കില്‍ പങ്കെടുത്തേനെ എന്നും തപന്‍ സെന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് ജനവിരുദ്ധ നയങ്ങളുമായി അധിക മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും തപന്‍ സെന്‍ കൂട്ടിച്ചേര്‍ത്തു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT