Around us

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് തൃശൂരും ആലപ്പുഴയിലും സിഐടിയു യോഗങ്ങള്‍; കളക്ടര്‍ ഇടപെട്ടിട്ടും നിര്‍ത്തിവെച്ചില്ല 

THE CUE

പൊതുപരിപാടികള്‍ നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് തൃശൂരും ആലപ്പുഴയിലും സിഐടിയും യോഗം. തൃശൂര്‍ സാഹിത്യ അക്കാദമിയിലാണ് സിഐടിയു ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. സ്ത്രീകളും വൃദ്ധരുമുള്‍പ്പടെ 150ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. വിവാദമായതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവെയ്ക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും സംഘാടകര്‍ ഇത് പാലിച്ചില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിഐടിയു യോഗം നടത്തുന്നതിനെതിരെ ചില അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. യോഗം നിര്‍ത്തിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ അത് മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു യോഗം നടന്നത്. എന്നാല്‍ ആരോഗ്യമുന്‍കരുതല്‍ സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്ന വാദമാണ് സിഐടിയു ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായത്. ആരോഗ്യ വിദഗ്ധരെ വേദിയില്‍ നിയോഗിച്ചിട്ടുണ്ടെന്ന് സിഐടിയു ജില്ലാ സെക്രട്ടറി യുപി ജോസഫ് പ്രതികരിച്ചു.

ആലപ്പുഴയില്‍ സിഐടിയു ജില്ലാ കമ്മിറ്റി യോഗമാണ് നടന്നത്. 90 പേര്‍ കമ്മിറ്റിയിലുണ്ട്. 200ലേറെ ആളുകളുള്ള ജില്ലാ കൗണ്‍സിലിന്റെ യോഗം 18ന് ചേരാനിരുന്നതാണ്. അത് മാറ്റിവെച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് പൊതുയോഗങ്ങളും ആള്‍ക്കൂട്ടങ്ങളും പരമാവധി ഒഴിവാക്കണമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT