Around us

കുട്ടനാട്ടില്‍ 63കാരിയുടെ സംസ്‌കാരം ഹൈന്ദവാചാര പ്രകാരം ക്രിസ്ത്യന്‍ പള്ളിയില്‍

കുട്ടനാട്: ആലപ്പുഴയില്‍ 63കാരിയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ക്രിസ്ത്യന്‍ പള്ളിയില്‍ സംസ്‌കരിച്ചു. വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് രാമങ്കരി വാഴയില്‍ ഓമനയുടെ സംസ്‌കാര ചടങ്ങ് രാമങ്കരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ വെച്ച് നടത്തിയത്.

വീട്ടു വളപ്പില്‍ സംസ്‌കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാ. വര്‍ഗീസ് മതിലകത്തുകുഴിയെ വിവരം അറിയിക്കുകയായിരുന്നു.

ഫാദര്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും ട്രസ്റ്റിമാരയെും മറ്റു ഭാരവാഹികളെയും വിവരം അറിയിക്കുകയും തുടര്‍ന്ന് സംസ്‌കാരം നടത്താനുള്ള സൗകര്യം ഒരുക്കി നല്‍കുകയിമായിരുന്നു. പള്ളി സെമിത്തേരിയില്‍ ഹിന്ദു ആചാര പ്രകാരം ചടങ്ങുകള്‍ നടത്താനും മൃതദേഹം ദഹിപ്പിക്കാനുമുള്ള പ്രത്യേക സൗകര്യം ട്രസ്റ്റിമാര്‍ ഒരുക്കി നല്‍കി.

ട്രസ്റ്റിമാരായ ജോമോന്‍ പത്തില്‍ചിറ, സി.പി. ജോര്‍ജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി റോയ് അന്‍പതില്‍ചിറ എന്നിവരാണ് നേതൃത്വം നല്‍കിയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT