Around us

‘സംഘപരിവാര്‍ സംഘടനകള്‍ പരാതി നല്‍കി’; വര്‍ഷങ്ങളായി ആരാധന നടത്തുന്ന ക്രിസ്തു പ്രതിമ നീക്കം ചെയ്ത് അധികൃതര്‍ 

THE CUE

ബംഗളൂരുവില്‍ വര്‍ഷങ്ങളായി ആരാധന നടത്തിയിരുന്ന ക്രിസ്തുപ്രതിമ നീക്കം ചെയ്ത അധികൃതരുടെ നടപടി വിവാദമാകുന്നു. ദേവനഹള്ളിയില്‍ പ്രതിമ സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്നാരോപിച്ചാണ് നടപടി. ചില ഹിന്ദു സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടിയെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവനഹള്ളിയിലെ സെന്റ് ജോസഫ് പള്ളിക്കടുത്തുള്ള കുന്നിലാണ് പ്രതിമയുണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും, പ്രതിമയും കുരിശുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് സംഘപരിവാര്‍ സംഘടനകള്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റവന്യു വകുപ്പിന്റെ സ്ഥലത്തായിരുന്നു ക്രിസ്തു പ്രതിമ സ്ഥാപിച്ചിരുന്നതെന്നും, ഇതിനാലായിരുന്നു നടപടിയെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പി എന്‍ രവീന്ദ്ര പറഞ്ഞു. എന്നാല്‍ 40 വര്‍ഷത്തോളമായി ആരാധന നടക്കുന്ന സ്ഥലമാണിതെന്നും, നാലരയേക്കറോളം സ്ഥലം സര്‍ക്കാര്‍ പതിച്ച് തന്നിരുന്നതാണെന്നുമാണ് ബംഗളൂരു അതിരൂപത അവകാശപ്പെടുന്നത്. പുറത്തുനിന്നുള്ളവരുടെ സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍ നടപടിക്ക് പിന്നിലെന്നും വിമര്‍ശനമുണ്ട്.

നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പിന് വേണ്ടി വക്താവ് കാന്തരാജ് അറിയിച്ചു. വര്‍ഷങ്ങളായി ശ്മശാനമായി ഉപയോഗിച്ചിരുന്ന ഭൂമിയാണ് അത്. ഇതുവരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കാന്തരാജ് പറഞ്ഞു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT