Around us

ആന്ധ്രയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളും പൂജയെക്കുറിച്ച് അറിഞ്ഞുവെന്ന് സൂചന; സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ദുരുഹത

ആന്ധ്രയില്‍ ആഭിചാരക്രിയയുടെ ഭാഗമായി അധ്യാപക ദമ്പതികള്‍ പെണ്‍കുട്ടികളെ കൊന്നത് ഏറെനാളത്തെ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്. വീട്ടില്‍ നടക്കുന്ന പൂജകളെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കും അറിയാമെന്നാണ് പൊലീസ് കരുതുന്നത്. പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായി പരിചയക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളിലും ദുരൂഹതയുണ്ട്.

പൂജ കഴിഞ്ഞതിന് ശേഷം ത്രിശൂലം ഉപയോഗിച്ചാണ് സായി ദിവ്യയെ രക്ഷിതാക്കള്‍ കൊലപ്പെടുത്തിയത്. ഡംബല്‍ കൊണ്ട് തലയ്ക്കടിയേറ്റാണ് ആലേഖ്യ കൊല്ലപ്പെട്ടത്. കലിയുഗം കഴിഞ്ഞെന്നും സത്യയുഗം പിറന്നാല്‍ മക്കള്‍ പുനര്‍ജ്ജനിക്കുമെന്നായിരുന്നു രക്ഷിതാക്കള്‍ പൊലീസിനോടും പരിചയക്കാരോടും പറഞ്ഞിരുന്നത്.

അറസ്റ്റിലായ പുരുഷോത്തം നായിഡുവിനെയും പദ്മജയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT