Around us

ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയില്‍ കേന്ദ്രവിദേശകാര്യ സെക്രട്ടറിയും രാജീവ് ചന്ദ്രശേഖര്‍ എംപിയും അടക്കമുള്ളവര്‍

ചൈന നിരീക്ഷിക്കുന്ന ഇന്ത്യയിലെ പ്രമുഖരുടെ പട്ടികയില്‍ കേന്ദ്രവിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്‌ളയും രാജ്യസഭാംഗം രാജിവ് ചന്ദ്രശേഖറും അടക്കമുള്ളവര്‍. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പടെയുള്ളവരെ ഷാന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനം നിരീക്ഷിക്കുന്നു എന്ന വാര്‍ത്തയായിരുന്നു നേരത്തെ പുറത്തുവന്നത്.

എന്നാല്‍ നിയമവിരുദ്ധ നിരീക്ഷണം ഇല്ലെന്ന വാദവുമായി ചൈനീസ് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളാണ് സൂക്ഷിക്കുന്നതെന്നും ചൈനീസ് സേനയുമായി ബന്ധമില്ലെന്നും ഷാന്‍ഹായി വിശദീകരിച്ചിരുന്നു.

കമ്പനിയുമായി ബന്ധമില്ലെന്ന് ചൈന അറിയിച്ചതായി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിരീക്ഷണം ഗൗരവമായി കാണുന്നുവെന്നും അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. ദേശീയ സൈബര്‍ സുരക്ഷാ കോര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് അന്വേഷണം.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT