Around us

ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കേന്ദ്രം; 54 ആപ്പുകള്‍ നിരോധിച്ചേക്കും

ടിക് ടോക്ക്, വീ ചാറ്റ്, ഹലോ തുടങ്ങിയ ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് വിലക്കിടാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 54 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വീറ്റ് സെല്‍ഫി എച്ച്.ഡി, ബ്യൂട്ടി ക്യാമറ- സെല്‍ഫി ക്യാമറ, ഇക്വലൈസര്‍ & ബാസ് ബൂസ്റ്റര്‍, ക്യാം കാര്‍ഡ് ഫോര്‍ സെയില്‍സ് ഫോഴ്‌സ്, വിവോ വീഡിയോ എഡിറ്റര്‍, ആപ്പ് ലോക്ക് എന്നിവയെല്ലാം നിരോധിക്കപ്പെടുന്ന ആപ്പുകളുടെ പട്ടികയിലുണ്ട്. നിരോധിക്കപ്പെട്ട ആപ്പുകള്‍ പുതിയ പേരുകളില്‍ എത്തിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് ഡാറ്റാ സെന്ററുകള്‍ക്ക് കൈമാറുന്നുവെന്നാണ് ഐ.ടി മന്ത്രാലയത്തിന്റെ ആരോപണം.

ഇന്ത്യയില്‍ ജനപ്രീതി നേടിയ ആപ്പായിരുന്നു ടിക്ക് ടോക്ക്. സ്വകാര്യത പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചത്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തെത്തുടര്‍ന്ന് 300 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT