Around us

‘മനഃപൂര്‍വ്വം അവഗണിച്ചില്ല’; സിഎഎ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ വിശദീകരണം

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വാക്കാല്‍ വിശദീകരണം നല്‍കി. ചീഫ് സെക്രട്ടറി ടോംജോസ് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ മനഃപൂര്‍വ്വം അവഗണിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. രാജ്ഭവനമായി ഏറ്റുമുട്ടലിനില്ലെന്നും ഗവര്‍ണറെ അറിയിച്ചു.

സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം വിശദീകരണം ചോദിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഹര്‍ജി നല്‍കാനുള്ള സാഹചര്യം എന്തായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുപ്രീംകോടതിയെ സമീപിച്ചതില്‍ ചട്ടംലംഘിച്ചിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. നിയമമന്ത്രി എ കെ ബാലന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുമായും മത-സാമുദായിക-സാമൂഹിക സംഘടനകളുമായും ആലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT