Around us

വിഡി സതീശന് മുഖ്യമന്ത്രിയുടെ ഓണക്കോടി; കൈത്തറി -ഖാദി ചലഞ്ചിന് തുടക്കം

തിരുവനന്തപുരം: എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ക്ക് കൈത്തറി, ഖാദി ഓണക്കോടികള്‍ സമ്മാനിച്ച് കൈത്തറി- ഖാദി ചലഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടു.

ഓണത്തോടനുബന്ധിച്ച് കൈത്തറി, ഖാദി വസ്ത്രങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനാണ് വ്യവസായ വകുപ്പ് കൈത്തറി- ഖാദി ചലഞ്ച് പ്രഖ്യാപിച്ചത്.

നിയമസഭാ കവാടത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും എം.എല്‍.എ മാരും പങ്കെടുത്തു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവാണ് സ്പീക്കര്‍ക്കുള്ള ഓണക്കോടി സമ്മാനിച്ചത്.

സര്‍ക്കാര്‍ റിബേറ്റ് ഉള്‍പ്പെടെ 40 ശതമാനം വിലക്കിഴിവ് കൈത്തറി വസ്ത്രങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി കിറ്റ് 2999 രൂപക്കും ലഭിക്കും. കോവിഡ് പ്രതിസന്ധി ബാധിച്ച കൈത്തറി മേഖലയെ സഹായിക്കാന്‍ ഓണക്കോടി കൈത്തറിയാക്കണമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT