Around us

വിവാഹം 19 ന് , ഒരുക്കങ്ങള്‍ തകൃതി ; അഞ്ജു അശോകന്റെ കല്യാണം ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തും 

THE CUE

നിര്‍ധന കുടുംബത്തിലെ ഹിന്ദു യുവതിക്ക് വിവാഹമൊരുക്കി മുസ്ലിം ജമാ അത്ത് കമ്മിറ്റി. കായംകുളം ചേരാവള്ളി സ്വദേശിനി അഞ്ജു അശോകനാണ് മുസ്ലിം ജമാ അത്ത് കമ്മിറ്റി മുന്‍കൈയ്യില്‍ ഈ മാസം 19 ന് വിവാഹിതയാകുന്നത്. ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകളാണ് അഞ്ജു. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തൊട്ടേതെക്കേടത്ത് തറയില്‍ ശശിധരന്റെയും മിനിയുടെയും മകന്‍ ശരത്താണ് വരന്‍. ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തില്‍ പകല്‍ 11.30 നും 12.30 നും ഇടയിലാണ് വിവാഹം.

അഞ്ജുവിന്റെ അച്ഛന്‍ അശോകന്‍ രണ്ട് വര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. ബിന്ദുവും മൂന്ന് മക്കളും വാടക വീട്ടിലാണ് താമസം. സാമ്പത്തിക പ്രയാസം നേരിടുന്നതിനാല്‍ മകളുടെ വിവാഹം നടത്താന്‍ ബിന്ദു ജമാ അത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. .അയല്‍ക്കാരനായ ജമാ അത്ത് സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍ പൂര്‍ണമനസ്സോടെ ജമാ അത്ത് കമ്മിറ്റി സന്നദ്ധത അറിയിച്ചു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനൊത്തുകൂടിയ വിശ്വാസികളും കമ്മിറ്റിയുടെ തീരുമാനത്തെ ഐക്യകണ്‌ഠേന പിന്‍തുണച്ചു. ഇതോടെയാണ് കല്യാണത്തിന് കളമൊരുങ്ങിയത്. ജമാ അത്ത് കമ്മിറ്റി തയ്യാറാക്കിയ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പണം കണ്ടെത്താനാകാത്തതുമൂലം അഞ്ജുവും സഹോദരി അമൃതാഞ്ജലിയും പ്ലസ്ടു പൂര്‍ത്തിയാക്കി പഠനം നിര്‍ത്തുകയായിരുന്നു. ആനന്ദാണ് ഇളയ സഹോദരന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT