Around us

മരിച്ചത് മറ്റൊരു നൗഷാദ്, പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; നൗഷാദ് ചികിത്സയിലെന്ന് ബന്ധുക്കള്‍

സിനിമ നിര്‍മ്മാതാവും സെലബ്രിറ്റി ഷെഫുമായ നൗഷാദ് മരിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന് ബന്ധുക്കള്‍. അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. നൗഷാദ് മരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വ്യക്തമാക്കി.

നൗഷാദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണുള്ളത്. മരിച്ചു എന്നത് വ്യാജ വാര്‍ത്തയാണ്. മറ്റൊരു നൗഷാദാണ് മരിച്ചത്, അതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്നും നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ പറഞ്ഞു.

നാലാഴ്ച മുമ്പാണ് അസുഖത്തെ തുടര്‍ന്ന് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT