Around us

ജ്വല്ലറിക്കായി പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി, മഞ്ചേശ്വരം എംഎല്‍എ ഖമറുദ്ദീനെതിരെ കേസ്

മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. എം.സി ഖമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന നിക്ഷേപകരുടെ പരാതിയിലാണ് കേസ്. ഫാഷന്‍ ഗോള്‍ഡ് ജൂവലറി ചെയര്‍മാന്‍ കൂടിയാണ് ഖമറുദ്ദീന്‍. പരാതിയില്‍ കാസര്‍കോട് ചന്തേര പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാനേജിംങ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ക്കെതിരെയും കേസുണ്ട്.

മൂന്ന് പേരില്‍ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് കേസ്. ചെറുവത്തൂര്‍ സ്വദേശിയില്‍ നിന്ന് മാത്രം 30 ലക്ഷം വാങ്ങിയെന്ന് എഫ് ഐ ആറില്‍ പറയുന്നു. ഒരാള്‍ 3 ലക്ഷവും മറ്റൊരാള്‍ 15 പവനും ഒരു ലക്ഷവും നല്‍കി. 2019 മാര്‍ച്ചില്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതിയില്‍ ഉള്ളത്.

കാടങ്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, വെള്ളൂര്‍ സ്വദേശിനികളായ ഇ.കെ. ആരിഫ, എം.ടി.പി. സുഹറ എന്നിവരുടെ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തത്.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിരുന്നില്ല. നഷ്ടത്തിലായതിനെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഷോറൂമുകള്‍ അടച്ചു പൂട്ടുകയും ചെയ്തിരുന്നു.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിരവധി നിക്ഷേപകരുള്ള ലിമിറ്റഡ് കമ്പനിയാണെന്നും നഷ്ടത്തിലായതിനാലാണ് സ്ഥാപനം അടച്ചതെന്നും എം.സി ഖമറുദ്ദീന്‍. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും എംഎവ്#എ പ്രതികരിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT