Around us

കാള്‍മാര്‍ക്‌സിന്റെ താടിവെച്ച വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് എകെജി സെന്ററില്‍ വെച്ചോ; സിപിഎമ്മിനെതിരെ ചന്ദ്രികയുടെ മുഖപ്രസംഗം

സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം. കഴിഞ്ഞ ദിവസം 'ഹിന്ദുരാജ്യ' നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ്, എന്ന പേരില്‍ ദേശാഭിമാനിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മുസ്ലിം ലീഗിനെതിരെ ലേഖനമെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രിക മുഖപ്രസംഗം എഴുതിയത്.

ലീഗ് മതസംഘടനയാണോ രാഷ്ട്രീയ പാര്‍ട്ടിയാണോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചതെങ്കില്‍ കുറേക്കൂടി കടന്ന് മുസ്ലിംലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ പോലും കോടിയേരി പാഴ്ശ്രമം നടത്തിയിരിക്കുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.

1967ല്‍ അധികാരത്തിനുവേണ്ടി ആരോടൊത്താണ് സി.പി.എം കൂട്ടുകൂടിയതെന്ന് മറന്നതാണോ അതോ ഹിന്ദുത്വവര്‍ഗീയ മേലാളന്മാരെ സുഖിപ്പിച്ച് നാലുവോട്ട് നേടാന്‍ വേണ്ടിയാണോ കോടിയേരി-പിണറായിയാദികളുടെ ഈ തിട്ടൂരം. 1964ല്‍ സി.പി.എമ്മും സി.പി.ഐയുമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിളര്‍ന്നപ്പോള്‍ അധികാരത്തിന്റെ മധുനുണയാന്‍ മുസ്ലിംലീഗ് നേതാക്കളുടെ തിണ്ണനിരങ്ങിയ പാരമ്പര്യമാണ് സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെന്ന് പുതിയനേതാക്കള്‍ വായിച്ച് മനസിലാക്കണം. മുസ്ലിംലീഗ് ഇല്ലായിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റാചാര്യന്‍ ഇ.എം.എസിന് രണ്ടാമതൊരിക്കല്‍ കൂടി മുഖ്യമന്ത്രിയാകാന്‍ കഴിയുമായിരുന്നോ... കാള്‍മാര്‍ക്‌സിന്റെ താടിവെച്ചുള്ള സി.പി.എമ്മിന്റെ വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് എ.കെ.ജി സെന്ററില്‍ സൂക്ഷിച്ചാല്‍ മതി. ഉസ്താദിനെ ഓത്തുപഠിപ്പിക്കാന്‍

ബി.ജെ.പിയുടെ ബി ടീമായി സി.പി.എമ്മിനെ പോലുള്ള മേതതര പാര്‍ട്ടികളെയും അവയുടെ നേതാക്കളെയും മതേതരജനാധിപത്യ വിശ്വാസികള്‍ സംശയിച്ചാല്‍ എന്താണ് തെറ്റ്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT