Around us

‘ആസാദ് സമാജ്’; രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ് 

THE CUE

രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നോയിഡയിലാണ് 'ആസാദ് സമാജ് പാര്‍ട്ടി'യുടെ പ്രഖ്യാപനം നടന്നത്. കാന്‍ഷി റാം മുന്നോട്ട് വെച്ച ദൗത്യം പൂര്‍ത്തിയാക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ അവാമി പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നങ്ങനെയായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക പേരിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ നിന്നാണ് ആസാദ് സമാജ് പാര്‍ട്ടി എന്ന പേര് തെരഞ്ഞെടുത്തത്. ഭീം ആര്‍മി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് നേരത്തെ രൂപം നല്‍കിയിരുന്നു.

രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതിന് ശേഷം സാമൂഹിക-സാംസ്‌കാരിക സംഘടനയായി ഭീം ആര്‍മി മാറുമെന്ന് സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദളിത്- മുസ്ലീം- പിന്നോക്ക വിഭഗക്കാരോട് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഭീം ആര്‍മി അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാന്‍ വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT