Around us

'സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകള്‍', സി.എച്ച് ചരമദിനത്തില്‍ ഹരിതയുടെ സെമിനാര്‍

'സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്താന്‍ എം.എസ്.എഫ് ഹരിത. മുന്‍ കേരളമുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ ചരമദിനാചരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ നടത്തുന്നത്.

സെപ്തംബര്‍ 28ന് കോഴിക്കോട് വെച്ചായിരിക്കും സെമിനാര്‍ നടത്തുന്നത്.

എം.എസ്.എഫ് കേരള സ്റ്റേറ്റ് കമ്മിറ്റി ഫേസ്ബുക്ക് വഴിയാണ് പരിപാടിയെക്കുറിച്ച് പുറത്ത് വിട്ടത്. ഹരിതയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്ന ശേഷം നടക്കുന്ന ആദ്യത്തെ പ്രധാനപരിപാടിയാണിത്.

എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെ ഹരിതയിലെ മുന്‍ ഭാരവാഹികള്‍ രംഗത്തെത്തുകയും ലൈംഗികാധിക്ഷേപം നടത്തിയെന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു. മുസ്‌ലിം ലീഗ് നേതൃത്വം അടക്കം പരാതി പിന്‍വലിക്കണമെന്ന് അറിയിച്ചെങ്കിലും ഹരിതയിലെ പെണ്‍കുട്ടികള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

ആൾക്കൂട്ട ദുരന്തം ഉണ്ടാകാതിരിക്കാൻ | Amal Krishna KL Interview

പ്രണവിന്റെ കിടിലൻ പെർഫോമൻസ് ഉറപ്പ് നൽകി ‘ഡീയസ് ഈറേ’ ട്രെയ്‌ലർ

'പ്രണയ പരാ​ഗം, ചടുല വികാരം', വിന്റേജ് മൂഡുമായി "പെറ്റ് ഡിറ്റക്ടീവിലെ" 'തരളിത യാമം' പ്രമോ ​ഗാനം

'ഭൂമി ഉണരുമ്പോൾ ചോര മണം', വൺ മില്യൺ കടന്ന് 'നൈറ്റ് റൈഡേഴ്സി'ലെ 'ഭൂതഗണം'

SCROLL FOR NEXT