Around us

മങ്കി പോക്‌സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തില്‍; ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര മെഡിക്കല്‍ സംഘം തിരുവനന്തപുരത്ത്. ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തിയത്. നിലവില്‍ ആരോഗ്യ ഡയറക്ട്രേറ്റില്‍ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്. നാഷണല്‍ ഫോര്‍ സെന്റര്‍ ഡിസീസ് കണ്ട്രോളിന്റെ ജോയന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള നാല് അംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

ആരോഗ്യ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മങ്കി പോക്‌സ് ബാധിച്ച രോഗി ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. പിന്നീട് രോഗിയെ ചികിത്സിക്കുന്ന സംഘവുമായും ചര്‍ച്ച നടത്തും.

അതിന് ശേഷം ആരോഗ്യ മന്ത്രി, ആരോഗ്യ സെക്രട്ടറി എന്നിവരുമായി മെഡിക്കല്‍ സംഘം കൂടിക്കാഴ്ച്ച നടത്തും. രോഗ വ്യാപനം തടയുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നായിരിക്കും മെഡിക്കല്‍ സംഘടം ചര്‍ച്ച ചെയ്യുന്നത്.

ജൂലൈ 12ന് യു.എ.ഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിക്കുന്ന മങ്കി പോക്‌സ് കേസാണിത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT