Around us

അവശ്യ മരുന്നുകളുടെ വില 50 ശതമാനം ഉയര്‍ത്തും; മരുന്ന് കമ്പനികളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍

THE CUE

രാജ്യത്ത് അവശ്യമരുന്നുകളുടെ വില കൂട്ടാനുള്ള മരുന്ന് കമ്പനികളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. 21 മരുന്നുകള്‍ക്ക് അമ്പത് ശതമാനം വില ഉയരും. ബിസിജി വാക്‌സിന്‍, മലേറിയ, കുഷ്ഠ രോഗത്തിനുള്ള മരുന്ന്, ആന്റി ബയോട്ടിക്കുകള്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാനാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.

ചൈനയില്‍ നിന്നെത്തിക്കുന്ന മരുന്ന് ചേരുവകള്‍ക്ക് വില ഉയര്‍ന്നതാണ് നടപടിക്ക് കാരണമായി അധികൃതര്‍ വിശദീകരിക്കുന്നത്. മരുന്നുകള്‍ക്ക് വിപണിയില്‍ ക്ഷാമമുണ്ടാകാതിരിക്കണം. ജനതാല്‍പര്യമാണ് പരിഗണിക്കുന്നത്. മരുന്നുകള്‍ക്ക് ലഭ്യതക്കുറവുണ്ടെന്നും അതോറിറ്റി അധികൃതര്‍ പറയുന്നു.

ഡിസംബര്‍ ഒമ്പതിനാണ് അതോറിറ്റി യോഗം ചേര്‍ന്ന് മരുന്ന് വില ഉയര്‍ത്താനുള്ള കമ്പനികളുടെ ആവശ്യം അംഗീകരിച്ചത്. അസംസ്‌കൃതവസ്തുക്കളുടെ വില കൂടിയതിനാല്‍ ഉത്പാദനം നിര്‍ത്തുമെന്നും കമ്പനികള്‍ അതോറിറ്റിയെ അറിയിച്ചിരുന്നു. നവംബറില്‍ 12 മരുന്നുകള്‍ക്ക് 50 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT