Around us

മരണത്തിന് 8 മാസം മുന്‍പ് ബാലഭാസ്‌കറിന്റെ പേരില്‍ ഇന്‍ഷുറന്‍സ്, നല്‍കിയത് വിഷ്ണു സോമസുന്ദരത്തിന്റെ നമ്പറും ഇമെയിലും, സിബിഐ പരിശോധന

മരണത്തിന് 8 മാസം മുന്‍പ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നല്‍കിയിരിക്കുന്നത് സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും. കേസന്വേഷിക്കുന്ന സിബിഐ ഇതുസംബന്ധിച്ച് പരിശോധന തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനിയിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്തു. ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം പിന്നീട് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പറും ഇ മെയിലും പോളിസിക്കായി നല്‍കിയിരിക്കുന്നതാണ് സംശയത്തിന്‌ ഇടയാക്കിയിരിക്കുന്നത്.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട സാഹചര്യം കൂടി കണക്കിലെടുത്ത് പോളിസി സംബന്ധിച്ച് അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബാലഭാസ്‌കറിനെ അപകട ശേഷം ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.

CBI Probe on Insurance Policy which Taken only 8 months Before Balabhaskar's Death.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT