Around us

പാത്രങ്ങള്‍ തന്നെ കഴുകി പ്രത്യേകം സൂക്ഷിക്കണം; സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് കുട്ടികള്‍ക്ക് വിവേചനം

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ജാതിവിവേചനമെന്ന് റിപ്പോര്‍ട്ട്. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന ദളിത് കുട്ടികളെ ഉള്‍പ്പടെയാണ് സ്‌കൂള്‍ അധികൃതര്‍ മാറ്റി നിര്‍ത്തിയത്. എണ്‍പതോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 60 കുട്ടികള്‍ ദളിത് വിഭാഗത്തില്‍ പെടുന്നവരാണ്.

ജാതി വിവേചനം സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ അധികൃതര്‍ സ്‌കൂളില്‍ പരിശോധന നടത്തുകയായിരുന്നു. കുട്ടികള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ മാറ്റി വെച്ചിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഭക്ഷണം കഴിച്ച ശേഷം കുട്ടികളെ കൊണ്ടുതന്നെയാണ് പാത്രം കഴുകിപ്പിച്ചിരുന്നത്.

വെള്ളിയാഴ്ച നടന്ന പരിശോധനയ്ക്ക് പിന്നാലെ സ്‌കൂള്‍ പ്രധാനാധ്യാപിക ഖരിം രാജ്പുതിനെ സസ്‌പെന്‍ഡ് ചെയ്തു. ദളിത് കുട്ടികള്‍ തൊടുന്ന സാധനങ്ങള്‍ തങ്ങള്‍ക്ക് തൊടാന്‍ സാധിക്കില്ലെന്ന് അറിയിച്ച രണ്ട് പാചകക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ സ്‌കൂളിലെ ജാതിവിവേചനം സംബന്ധിച്ച വാര്‍ത്ത ശരിയാണെന്ന് മെയിന്‍പുരി ബേസിക് ശിക്ഷ അധികാരി കമല്‍ സിങ് പ്രതികരിച്ചു. സ്‌കൂളില്‍ ദളിത് കുട്ടികള്‍ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം പ്രത്യേകം മാറ്റിയാണ് വെച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT