Around us

വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ കേസ്; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കെതിരെ കേസ്. വിജയ് പി നായരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഭാഗ്യലക്ഷ്മിയും ദിയാ സനയും മര്‍ദ്ദിച്ചെന്നാണ് വിജയ് പി നായരുടെ പരാതി.

ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്.

വെട്രിക്‌സ് സീന്‍ എന്ന യൂട്യൂബ് ചാനലിലൂടെ വെര്‍ബല്‍ റേപ്പും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യയുമാണ് വിജയ് പി നായര്‍ നടത്തിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മിയും ദിയാ സനയും വിജയ് പി നായരെ മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഡിജിപി, എഡിജിപി, സൈബര്‍ സെല്‍, െ്രെകം ബ്രാഞ്ച് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ട് ഒരാഴ്ചയില്‍ കൂടുതലായി. ഒരു വിളി പോലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. യാതൊരു അനക്കവും ഇവിടെ സംഭവിച്ചിട്ടുമില്ല. നമുക്ക് സ്വയം നിയമം കയ്യിലെടുക്കാനും പാടില്ല, നമ്മള്‍ കേസ് കൊടുത്താല്‍ നടപടിയും ഉണ്ടാകുന്നില്ലെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

വിജയ് പി നായര്‍ താമസിക്കുന്ന ലോഡ്ജിലെത്തിയായിരുന്നു ഭാഗ്യലക്ഷ്മിയും ദിയ സനയും പ്രതിഷേധിച്ചത്. പുറത്തുവിട്ട വീഡിയോയില്‍ ഇവര്‍ വിജയ് പി നായരെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ടുണ്ട്.കേരളത്തിലെ സ്ത്രീകളെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നുവെന്ന് വിജയ് പി നായര്‍ കൈകൂപ്പി പറയുന്നതും വീഡിയോയിലുണ്ട്.

ചാനലിലൂടെ വെര്‍ബല്‍ റേപ്പും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യയുമാണ് വിജയ് പി നായര്‍ നടത്തിയിരുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് അവകാശപ്പെട്ട് ലൈംഗിക അധിക്ഷേപവും ഇയാള്‍ മാസങ്ങളായി തുടര്‍ന്നിരുന്നു. ലൈംഗിക വൈകൃതങ്ങളെ പ്രോത്സാഹിക്കുന്ന രീതിയിലായിരുന്നു വിജയ് പി നായരുടെ യൂട്യൂബ് ചാനലിന്റെ ഉള്ളടക്കം.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT