Around us

‘സുരക്ഷ ഉറപ്പാക്കിയില്ല’; കുഞ്ഞ് ജീപ്പില്‍ നിന്നും വനത്തില്‍ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്

THE CUE

ജീപ്പില്‍ രാത്രിയാത്ര ചെയ്യുന്നതിനിടെ കൈക്കുഞ്ഞ് തെറിച്ച് വനത്തില്‍ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. അടിമാലി കമ്പിളിക്കണ്ടം സ്വദേശികളായ സബീഷിന്റേയും സത്യഭാമയുടേയും പേരിലാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാലനീതി നിയമപ്രകാരമാണ് അടിമാലി പൊലീസിന്റെ നടപടി. കുഞ്ഞ് നഷ്ടപ്പെട്ട കാര്യം അറിഞ്ഞില്ലെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. പൊലീസ് നടപടികളെ നിയമപരമായി നേരിടുമെന്നും ദമ്പതികള്‍ വ്യക്തമാക്കി.

ഇടുക്കി രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് റോഡില്‍വീണ 13 മാസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. റോഡില്‍ വീണ ശേഷം ചെക്പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. പഴനി തീര്‍ത്ഥാടനം കഴിഞ്ഞ് കുടുംബം വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയിലാണ് കുഞ്ഞ് വീണത്. എന്നാല്‍ ജീപ്പ് 50 കിലോമീറ്റര്‍ പിന്നിട്ട് വീടെത്തിയപ്പോഴാണ് കുഞ്ഞ് ഒപ്പമില്ലെന്ന വിവരം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്.

രാജമല ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് ജീപ്പില്‍ നിന്ന് കുഞ്ഞ് റോഡില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ചെക്പോസ്റ്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT