Around us

സവർക്കർ മഹാനായ വിപ്ലവകാരിയെന്ന് കനറ ബാങ്ക്, ഷൂ നക്കൽ വിപ്ലവമോ എന്ന് സോഷ്യൽ മീഡിയ

ഇന്ത്യൻ ദേശീയതയുടെ പ്രകാശ​ഗോപുരമെന്നും മഹാനായ വിപ്ലവകാരിയെന്നും സവർക്കറെ വാഴ്ത്തി കനറ ബാങ്ക്. സവർക്കറുടെ ചരമവാർഷികദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റിലാണ് സവർക്കറെ മഹാനായ വിപ്ലവകാരിയെന്ന് കനറ ബാങ്ക് വിശേഷിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതു ബാങ്കാണ് കനറ ബാങ്ക്.

കനറ ബാങ്ക് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ഷൂ നക്കലൊക്കെ ഇപ്പോൾ വിപ്ലവം ആയിട്ടാണോ കണക്കാക്കുന്നേ, നിങ്ങൾ എത്ര പോസ്റ്റിട്ടാലും ചരിത്രം മാറ്റാൻ കഴിയില്ല, സംഘികളുടെ വിപ്ലവകാരി എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ. ​ഗാന്ധി വധത്തിൽ പ്രതിയാക്കപ്പെട്ടയാളെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള കമന്റുകളും നിരവധിയാണ്.

സവർക്കറുടെ ചരമ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചിരുന്നു. സവർക്കറെ മഹാനായ സ്വാതന്ത്ര്യസമര സേനാനി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.

സവർക്കറുടെ ചരമദിനമായ ഫെബ്രുവരി 26ന് ആഭ്യന്തര മന്ത്രി അമിത്ഷായും, ആർ.എസ്.എസ് നേതാവ് മോഹൻ ഭാ​ഗവതും ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

'മേനെ പ്യാർ കിയാ'യിൽ പെപ്പെയും; സർപ്രൈസ് താരത്തെ പുറത്തുവിട്ട് അണിയറപ്രവർത്തകർ

സിനിമ കരിയറിന്‍റെ തുടക്കത്തെക്കുറിച്ച് ഓര്‍ത്തെടുക്കുമ്പോള്‍ ആ പേര് മാത്രമാണ് മനസില്‍ വരാറ്: അർജുൻ അശോകൻ

'ലോക'യുടെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ടീമിന്, ഞാൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രം: ദുൽഖർ സൽമാൻ

സ്വവര്‍ഗ്ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച ജഡ്ജി, ആരാണ് ജസ്റ്റിസ് ലോകൂറിൻ്റെ വെളിപ്പെടുത്തലില്‍ നായകനായ ജസ്റ്റിസ് മുരളീധര്‍?

പക്കാ ഫൺ എന്റർടെയ്നർ; മികച്ച പ്രതികരണങ്ങളുമായി 'മേനേ പ്യാര്‍ കിയാ'

SCROLL FOR NEXT