Around us

‘മുസ്ലിങ്ങള്‍ക്കെതിരായ വിവേചനം ഭരണഘടനാ തത്വങ്ങളുടെ ലംഘനം’; പൗരത്വഭേദഗതി നിയമം റദ്ദാക്കപ്പെടേണ്ടതെന്ന് ജസ്റ്റിസ് അജിത് പ്രകാശ് ഷാ 

THE CUE

പൗരത്വ നിയമം ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണെന്ന് തുറന്നടിച്ച് മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് പ്രകാശ് ഷാ.മുസ്ലിങ്ങള്‍ക്കെതിരായ വിവേചനം അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്. നിയമം മതേതരത്വത്തിന് എതിരാണെന്നും മുന്‍ ലോ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ദ വയറിന് വേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പൗരത്വനിയമം ഭരണഘടനാവിരുദ്ധമാണെന്നത് നിസ്സംശയം പറയാം. 5 തലത്തില്‍ ആര്‍ട്ടിക്കിള്‍ 14 അനുശാസിക്കുന്ന തുല്യതയെന്ന അവകാശത്തെ അത് ഖണ്ഡിക്കുന്നു.

നിയമം വിവേകപൂര്‍വമോ ദേശീയപരമോ അല്ല, സ്വേഛാധിപത്യപരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയവര്‍ എന്ന സമയപരിധിയുടെ അടിസ്ഥാനമെന്തെന്ന് മനസ്സിലാകുന്നില്ല. ആ ദിവസം വരെ മാത്രമേ പാകിസ്താന്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പീഡനം നേരിടുന്നുള്ളൂവെന്നാണോ കേന്ദ്രം പറയുന്നത്. അതോ അതിന് ശേഷമുള്ള ഉപദ്രവങ്ങളെ കേന്ദ്രം കാര്യമാക്കുന്നില്ലെന്നാണോ. പാര്‍ലമെന്റിന് ഭരണഘടനാ ഭേദഗതിയാകാം, പക്ഷേ അത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാകരുതെന്ന് 1973 ലെ കേശവാനന്ദ ഭാരതി കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മതേതരത്വമാണ് പ്രധാന കാര്യമായി അതില്‍ ചൂണ്ടിക്കാട്ടയത്. ഭരണഘടനയ്ക്ക് രൂപം നല്‍കിയവരില്‍ 80% പേരും ഹിന്ദുക്കളാണ്. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതിയാല്‍ അവര്‍ ചതിക്കപ്പെടുകയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല ഭരണഘടന പൗരത്വത്തെ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതി മതാടിസ്ഥാത്തിലുള്ളതാണ്. അത്തരത്തിലെല്ലാം ഈ നിയമം റദ്ദാക്കപ്പെടേണ്ടതാണ്. ഏതങ്കിലും മതത്തിന് ഭരണഘടന കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. സുപ്രീം കോടതി പൗരന്‍മാരുടെ അവകാശ സംരക്ഷണത്തിനായാണ് നിലകൊള്ളേണ്ടത്. എന്നാല്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്ന എക്‌സിക്യുട്ടീവ് കോടതിയായി പെരുമാറുന്നതായാണ് പലപ്പോഴും കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT