Around us

‘നിങ്ങള്‍ ആരുടെ പക്ഷത്ത്’; പൃഥ്വിരാജിനും പാര്‍വതിക്കുമെതിരെ ശോഭാ സുരേന്ദ്രന്‍

THE CUE

പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരങ്ങളെ പിന്തുണച്ച താരങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ സമരത്തിനനുകൂല നിലപാട് സ്വീകരിച്ച പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കണം. കൈയ്യടിയും ലൈക്കും സ്വന്തം സിനിമകളുടെ പ്രൊമോഷനും ലക്ഷ്യമിട്ടാണ് താരങ്ങളുടെ നടപടിയെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പൃഥ്വിരാജും ഇന്ദ്രജിത്തും പാര്‍വതി തിരുവോത്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് തെറ്റായ നിലപാടുകളാണ് പ്രചരിപ്പിക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കാന്‍ ഇനിയും സമയമുണ്ട്. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കൊപ്പമാണോ അതോ നിയമവിധേയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള ഭേദഗതി കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിനൊപ്പമാണോയെന്നും ശോഭ സുരേന്ദ്രന്‍ ചോദിക്കുന്നു.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT