Around us

മയപ്പെടാതെ ഗവര്‍ണര്‍; സര്‍ക്കാരിന്റെ വിശദീകരണം തള്ളി; യെച്ചൂരിക്കും വിമര്‍ശനം

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളി. തന്നെ അറിയിക്കാതെ ഹര്‍ജി ഫയല്‍ ചെയ്തത് തെറ്റാണ്. സംസ്ഥാന സര്‍ക്കാരുമായുള്ളത് ഇഗോ ക്ലാഷല്ല. നിയമ വിരുദ്ധ നടപടി ചൂണ്ടിക്കാണിക്കുകയാണ് താന്‍ ചെയ്തതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് രാവിലെ രാജ്ഭവനിലെത്തിയാണ് സര്‍ക്കാരിന്റെ വിശദീകരണം വാക്കാല്‍ അറിയിച്ചത്. ആ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത്തരം ന്യായീകരണങ്ങള്‍ തനിക്ക് സ്വീകാര്യമല്ല. ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമപരമായി ശരിയല്ല. ജനാധിപത്യത്തിലെ അധികാരങ്ങള്‍ നിയമം ലംഘിക്കാനുള്ള ലൈസന്‍സല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്തെ ഭരണസംവിധാനം തകരാന്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ നടപടി നിയമപരമാണോയെന്ന് പരിശോധിക്കും. തുടര്‍നടപടികള്‍ മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന് ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന് പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. താന്‍ പറഞ്ഞതില്‍ തെറ്റ് കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ് പദവി റദ്ദാക്കാന്‍ പറയുന്നത്. സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ പിന്നെ ആരും ഉണ്ടാകില്ലല്ലോയെന്നും ഗവര്‍ണര്‍ ചോദിച്ചു.

സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ മനഃപൂര്‍വ്വം അവഗണിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. രാജ്ഭവനമായി ഏറ്റുമുട്ടലിനില്ലെന്നും ചീഫ് സെക്രട്ടറി മുഖേന സര്‍ക്കാര്‍ അറിയിച്ചിരുന്നു. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ ഇന്നലെയാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT