Around us

'സഭാസമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ടതല്ല വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം', സ്പീക്കര്‍ക്കെതിരെ സി ദിവാകരന്‍

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപ് നായരുടെ സ്ഥാപനത്തിന്റെ ഉദ്ഘാടകനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെത്തിയതിനെ വിമര്‍ശിച്ച് സി ദിവാകരന്‍ എംഎല്‍എ. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്ത്. സഭാസമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങായിരുന്നില്ല വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനമെന്നും സി ദിവാകരന്‍ കുറ്റപ്പെടുത്തി.

പ്രാദേശിക ഘടകത്തിന്റെ സമ്മര്‍ദ്ദമുണ്ടായത് കൊണ്ടാകാം സ്പീക്കര്‍ പരിപാടിയില്‍ പങ്കെടുത്തത്. അല്ലെങ്കില്‍ വ്യക്തിതാല്‍പര്യം കൊണ്ടാകാം. പ്രദേശിക പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ എംഎല്‍എമാരുമായി ആശയവിനിമയം നടത്തുന്ന പതിവ് സ്പീക്കര്‍ പിന്തുടര്‍ന്നില്ലെന്നും സി ദിവാകരന്‍ ആരോപിച്ചു.

പരിപാടിയില്‍ സ്ഥലം എംഎല്‍എ കൂടിയായ ദിവാകരനായിരുന്നു അധ്യക്ഷനാകേണ്ടിയിരുന്നത്. തന്നെ ഉദ്ഘാടനത്തിന് വിളിച്ചെങ്കിലും വരില്ലെന്ന് സംഘാകരെ അറിയിക്കുകയായിരുന്നുവെന്ന് പറഞ്ഞ ദിവാകരന്‍ അതിന്റെ കാരണങ്ങളും വ്യക്തമാക്കി. സഭാസമ്മേളനം നടക്കുന്ന സമയമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല എന്നതായിരുന്നു ഒരു കാരണം. പരിപാടിയില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ആരും നിര്‍ബന്ധിച്ച എന്നതാണ് രണ്ടാമത്തെ കാരണം. അനുവാദം തേടാതെയാണ് പേര് വിവരങ്ങള്‍ നോട്ടീസില്‍ അച്ചടിച്ചത്. സ്ഥാപനത്തിന്റെ ഉടമയെ കുറിച്ചോ സംഘാടകര്‍ ആരാണെന്നോ കൃത്യമായി അറിയില്ലായിരുന്നവെന്നതും മറ്റൊരു കാരണമായിരുന്നുവെന്നും സി ദിവാകരന്‍ പറഞ്ഞു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT